പോത്താനിക്കാട്: പുഴയിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു പവനോളം തൂക്കം വരുന്ന സ്വർണ മോതിരം യുവാക്കൾ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത് ഉടമയെ കണ്ടെത്തി തിരികെ നൽകി. പോത്താനിക്കാട് പറമ്പഞ്ചേരി ഭാഗത്ത് പുഴയിൽ നിന്നും പുളിന്താനം അത്തിമറ്റത്തിൽ രാജു മകൻ അമൽദേവ്, അത്തിമറ്റത്തിൽ സജികുമാർ മകൻ അഖിൽ, മുറിത്തോട്ടത്തിൽ സത്യൻ മകൻ നിവിൻ എന്നിവർക്കാണ് മോതിരം കിട്ടിയത്. ഇവർ മോതിരം പോത്താനിക്കാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, പോലീസ് മോതിരത്തിന്റെ ഉടമയായ കിഴക്കമ്പലം വില്ലേജ് മുറിവിലങ്ങു കരയിൽ തെക്കേക്കര വീട്ടിൽ വർഗ്ഗീസ് മകൻ എൽദോയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് അമൽ ദേവ്, അഖിൽ, നിവിൻ എന്നിവർ ചേർന്ന് സ്വർണ്ണ മോതിരം പോത്താനിക്കാട് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…