സ്റ്റോക്ക്‌ഹോം : പ്രപഞ്ചത്തിലെ നിഗൂഢതയായ തമോഗർത്തങ്ങളെ (ബ്ലാക്ക് ഹോൾ) സംബന്ധിച്ച കണ്ടുപിടിത്തങ്ങൾക്ക് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞർ പങ്കിട്ടു. റോജർ പെൻറോസ്, റെൻഹാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്കാണ് പുരസ്‌കാരം.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ആൻഡ്രിയ ഗെസ്. ഭൗതിക ശാസ്ത്രത്തിൽ നോബൽ നേടുന്ന നാലാമത്തെ വനിതയാണിവർ.

ഓക്‌സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ റോജൻ പെൻറോസ് പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസുമായി സഹകരിച്ച് ബ്‌ളാക് ഹോൾ തിയറിയിൽ ഗവേഷണം നടത്തിയിരുന്നു. ജർമ്മനിയിലെ മാക്‌സ് പ്‌ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ റെയ്ൻ ഹാർഡ് ഗെൻസെൽ ബെർക്കിലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റി പ്രൊഫസറുമാണ്.

ഈ വർഷത്തെ രണ്ടാമത്തെ നോബൽ പുരസ്‌കാരമാണിത്. കഴിഞ്ഞ ദിവസം വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് അമേരിക്കൻ ശാസ്ത്രഞ്ജന്മാരായ ഹാർവി ആൾട്ടർ, ചാൾസ് റൈസ്, ബ്രിട്ടീഷ് ശാസ്ത്രഞ്ജനായ മൈക്കൽ ഹ്യൂട്ടൻ എന്നിവർക്ക് ലഭിച്ചിരുന്നു. സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ കരോലിനിസ്‌ക്ക ഇൻസ്റ്റിറ്റ്യൂട്ട് ആണ് വിജയികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം രണ്ടു ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരം ലഭിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നാണ് നോബൽ പുരസ്‌കാരം. സ്വർണമെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറുമാണ് സമ്മാനം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…