ന്യൂഡൽഹി: രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ. കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം 24 സർവകലാശാലകളാണ് പട്ടികയിലുളളത്. കൂടുതൽ വ്യാജ സർവകലാശാലകളും ഉത്തർപ്രദേശിൽ നിന്നുളളവയാണ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിംഗ് തുടങ്ങി യഥാർഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യു.ജി.സി വ്യാജപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വർഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. വ്യാജ സർവകലാശാലകളുടെ പട്ടിക –

കേരളം
സെന്റ്.ജോൺസ് യൂണിവേഴ്‌സിറ്റി കിശനറ്റം

ഉത്തർപ്രദേശ്

വർണശേയ സംസ്‌കൃത വിശ്വവിദ്യാല, വാരണാസി
മഹിളാ ഗ്രാമ വിദ്യാപിഠം / വിശ്വവിദ്യല്യ
ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാൺപൂർ
നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പൺ യൂണിവേഴ്‌സിറ്റി), അചൽട്ടാൽ, അലിഗഡ്
ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോസി കലൻ, മഥുര
മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം,
ഇന്ദ്രപ്രസ്ഥശിക്ഷ പരിഷദ്, നോയിഡ

ഡൽഹി

കമേഴ്ഷ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡൽഹി
യൂണൈറ്റഡ് നാഷൻസ് യൂണിവേഴ്‌സിറ്റി, ഡൽഹി
എഡിആർ-സെൻട്രിക് ജുറിഡീഷ്യൽ യൂണിവേഴ്‌സിറ്റി, എഡിആർ ഹൗസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, ന്യൂഡൽഹി
വിശ്വകർമ ഓപൺ യൂണിവേഴ്‌സിറ്റി ഫോർ സെൽഫ്-എംപ്ലോയ്‌മെന്റ്, ഇന്ത്യ
അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വൽ യൂണിവേഴ്‌സിറ്റി)

പശ്ചിമ ബംഗാൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത

ഒഡീഷ

നബഭാരത് ശിക്ഷ പരിഷത്ത്, റൂർക്കല
നോർത്ത് ഒറീസ യൂണിവേഴ്‌സിറ്റി അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി, മയൂർഭഞ്ച്

കർണാടക
ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എജ്യൂക്കേഷൻ സൊസൈറ്റി

മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പുർ

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ

ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്‌സിറ്റി
————————————–

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…