മുംബൈ: 78ാം പിറന്നാൾ നിറവിൽ ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചൻ. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചൻറെയും തേജി ബച്ചൻറെയും പുത്രനായി 1942 ഒക്ടോബർ 11ന് ഉത്തർപ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്റെ ജനനം.
ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. നൈനിറ്റാൾ ഷെയർവുഡ് കോളജിലും ഡൽഹി യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കിയ ശേഷമാണ് സിനിമാരംഗത്തെത്തുന്നത്.
1968ലാണ് അദ്ദേഹം മുംബൈയിൽ എത്തുന്നത്. 1969ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. എന്നാൽ ഈ ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല എങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചന് നേടിക്കൊടുത്തു.
പിന്നീട്, 1971ൽ സുനിൽ ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബച്ചൻ ബോളിവുഡിൽ ശ്രദ്ധേയനാവുന്നത്. 1971ൽ തന്നെ പുറത്തിറങ്ങിയ ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടിക്കൊടുത്തു. പിന്നീട് അദ്ദേഹത്തിന് പിൻതിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല എന്ന് തന്നെ പറയാം.1973ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലെ ‘ക്ഷുഭിതയുവാവ്’ അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. എന്നാൽ, 1975ൽ പുറത്തിറങ്ങിയ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ‘ഷോലെ’ആണ് അദ്ദേഹത്തിൻറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാമത്.
എണ്ണമറ്റ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും, ഒപ്പം ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരവും അമിതാഭ് ബച്ചനെ തേടിയെത്തി.190ലധികം ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് (നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ), സ്റ്റാർ ഓഫ് മില്ലേനിയം, ബിഗ് ബി, എന്നിങ്ങനെ പരാമർശങ്ങൾ ഏറെയാണ്.ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്നതാണ് അമിതാബ് ബച്ചന്റെ അഭിനയജീവിതം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…