കേരളപ്രണാമം EXCLUSIVE റിപ്പോർട്ട്

പ്രത്യേക ലേഖകൻ

കോതമംഗലം: ഉന്നതങ്ങളിൽ സ്വാധിനമുണ്ടെങ്കിൽ എന്തുമാകാമെന്നാണോ? പോത്താനിക്കാട് പഞ്ചായത്തിലെ വെളിച്ചെണ്ണക്കണ്ണത്ത് അനധികൃതമായി പാടം നികത്തുമ്പോൾ റവന്യു അധികൃതരും പൊലീസും മൗനം പാലിക്കുന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കല്ലിരിക്കക്കണ്ടം ഭാഗത്തു നിന്നുമാണ് ടോറസ് ലോറികളിൽ മണ്ണ്‌ല കൊണ്ടുവന്നിടുന്നത്. പോത്താനിക്കാട് പഞ്ചായത്തിലെ വെളിച്ചെണ്ണക്കണ്ണം ഭാഗത്ത് വെങ്ങല്ലുർ ഉന്നുകല്ല് ദേശീയ പാതയ്ക്ക് സമീപം രണ്ട് ഏക്കറോളം വരുന്ന പാടശേഖരമാണ് മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്.
അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്ന്് പരിസരവാസികൾ പറയുന്നു. പെരുമ്പാവുർ സ്വദേശികളാണ് ഉന്നതരെ സ്വാധീനിച്ച് വ്യാപകമായി പാടം നികത്തുന്നത്. 2008 ലെ ഹൈക്കോടതി വിധിയനുസരിച്ച് ഉടമസ്ഥന് പുരവയ്ക്കുന്നതിന് പരമാവധി അഞ്ച് സെന്റ് പാടശേഖരം മാത്രമാണ് നികത്താവുന്നത്.
പെരുമ്പാവുർ സ്വദേശികളുടെ ധിക്കാരപരമായ പെരുമാറ്റം റവന്യു അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ശനി, ഞായർ അവധി ദിവസം മുതലാക്കി ലോക്കൽ പോലീസിനെ സ്വാധിനിാണ് പാടം നികത്തുന്നത്. റവന്യു അധികൃതരുടെ മൗനാനുവാദത്തൊട്ടുകുടി നടത്തുന്ന പടം നികത്തലിൽ പ്രതിഷേധം വ്യാപാകമാകുകയാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ടിയ നേതാക്കൾ പലരും മൗനത്തിലാണ്. ഈ അനധികൃത പാടം നികത്തലിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വിശദമായ വിവരങ്ങൾ പി്ന്നാലെ….

ഫോട്ടോ ക്യാപ്ഷൻ: പോത്താനിക്കാട് പഞ്ചായത്തിലെ വെളിച്ചെണ്ണക്കണ്ടത്ത് അനധികൃതമായി പാടം നികത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…