എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും വൻ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തത്. വെഡ്ഡിങ്ങ് സ്റ്റോറീസ് എന്ന പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് ഇവർക്കെതിരെയുള്ള സൈബർ ആക്രമണം.വിമർശനങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദമ്പതികൾ.

‘അത് വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് ആണ് എന്നുള്ളത് ഒന്നാമത്തെ കാര്യം. ഞങ്ങളുടെ സുഹൃത്ത് തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്. വാഗമണ്ണിലാണ് ഷൂട്ട് ചെയ്തത്. ഷോർട്‌സും ഓഫ് ഷോൾഡർ ടോപ്പുമാണ് ഭാര്യ ധരിച്ചിരുന്നത്. അതിനു മുകളിലാണ് പുതപ്പ് പുതച്ചത്. ഞാനും ധരിച്ചിരുന്ന വസ്ത്രത്തിനു മുകളിലാണ് ഇപ്പോൾ ചിത്രങ്ങളിൽ കാണുന്ന വെള്ള പുതപ്പ് പുതച്ചത്’. ഋഷി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞങ്ങളുടെ ഇഷ്ടമാണ്, സ്വകാര്യതയാണ്. മോഷണമോ കൊലപാതകമോ ഒന്നും അല്ലല്ലോ ചെയ്തത്. ഒരു ഫോട്ടോഷൂട്ടല്ലേ? താലി കെട്ടുന്ന ചിത്രങ്ങളും കൈ പിടിച്ചു നടക്കുന്നതുമൊക്കെ സ്ഥിരം പാറ്റേണിൽ ചെയ്യുന്നതാണ്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു.അങ്ങനെയാണ് ഈ ആശയത്തിലേക്കെത്തിയത്. വീട്ടുകാർക്കും എതിർപ്പുണ്ടായിരുന്നില്ല’.

ഇൻസ്റ്റഗ്രാമിലാണ് ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തത്. അവിടെ ലഭിച്ച 95 ശതമാനവും പോസിറ്റീവ് കമന്റുകളായിരുന്നു. ഫെയ്‌സ്ബുക്കിൽ ചിത്രങ്ങൾ എത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

‘ആദ്യമൊക്കെ ചില കമന്റുകൾക്ക് മറുപടി നൽകിയിരുന്നു, ആരെയും വേദനിപ്പിക്കാതെ തന്നെ. പിന്നെയാണ് അതിന്റെ ആവശ്യമില്ലെന്ന് മനസ്സിലായത്. ഇത്തരം മനോഭാവം ഉള്ളവർ അത് തുടരും. ഞങ്ങളെ ഈ കമന്റുകൾ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ചിത്രങ്ങൾ കണ്ടപ്പോൾ വീട്ടുകാർക്കും ഒന്നും തോന്നിയില്ല . അവർക്ക് ഉൾക്കൊള്ളാനാകുമായിരുന്നു. പക്ഷേ ഇതുപോലുള്ള കമന്റുകളെത്തിയപ്പോൾ അവർക്ക് അൽപം വേദനയുണ്ടായി’.ഋഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…