ഒരു ഇടവേളയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാള സിനിമയിൽ നായികയായെത്തുന്നു. സംസ്ഥാന അവാർഡ് ജേതാവായ എഡിറ്റർ അപ്പു എൻ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ എന്ന ചിത്രത്തിലൂടെയാണ് നയൻതാര വീണ്ടും മലയാളത്തിലേക്കെത്തുന്നത്.
ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ത്രില്ലർ ചിത്രം കൂടിയാണ് നിഴൽ.
കുഞ്ചാക്കോ ബോബൻ നായൻതാര ജോഡി മുഴുനീള നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്.
എസ്. സഞ്ജീവ് തിരക്കഥയൊരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകൻ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ദീവക് ഡി മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം സൂരജ് എസ് കുറുപ്പ്. അപ്പു എൻ. ഭട്ടതിരിയും അരുൺലാലും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം, ഉമേഷ് രാധാകൃഷ്ണനാണ് ചീഫ് അസോസിയേറ്റ് ഡയരക്ടർ. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് നാരായണ ഭട്ടതിരിയാണ്.
ധ്യാൻ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘ലൗ ആക്ഷൻ ഡ്രാമ’യിലാണ് നയൻ താര അവസാനമായി മലയാളത്തിൽ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മതവിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശം, നമോ ടിവി ഉടമയ്ക്കും അവതാരകയ്ക്കും എതിരെ പോലീസ് കേസ്

  പത്തനംതിട്ട: മതവിദ്വേഷം പരത്തുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ യൂ ട്യൂബ് ചാനലിനെതിരെ പ…