ന്യൂഡൽഹി: ഗസറ്റഡ് ഇതര കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ഉത്സവബത്ത നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ദസ്സറ പ്രമാണിച്ച് ബോണസ് നൽകാനുള്ള തീരുമാനമെടുത്തത്. രാജ്യത്തെ 30 ലക്ഷത്തിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. 3,737 കോടി രൂപ ബോണസ് നൽകാനായി നീക്കിവെക്കുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ജീവനക്കാരുടെ ആനുകൂല്യങ്ങൾ മരവിപ്പിക്കുകയും ഡിഎ വർദ്ധന പിൻവലിക്കുകയും ചെയ്തിരുന്നു. അതിൽ മാറ്റംവരുത്തിയാണ് ഉത്സവ ബത്ത വിതരണം ചെയ്യാനുള്ള തീരുമാനം മന്ത്രിസഭ എടുത്തിരിക്കുന്നത്. ഗസറ്റഡ് ജീവനക്കാർക്ക് പ്രത്യേക അലവൻസ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
റെയിൽവെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്‌ഐസി തുടങ്ങിയവയിലെ ജീവക്കാർക്കും ബോണസിന് അർഹതയുണ്ട്. വിജയ ദശമിക്ക് മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാർക്ക് നൽകുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉദ്യോഗസ്ഥർക്ക് നൽകുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…