എം.സി. വസിഷ്ഠ്

പെലേ,
പാഠപുസ്തകത്തിലാണ്
ആദ്യം നിന്നെ കണ്ടത്.
മനസ്സിൽ അക്ഷരങ്ങൾ
ഉറച്ചു വരുന്നതേ
ഉണ്ടായിരുന്നുള്ളു.
എന്നാലും നിന്റെ
ആയിരാമത്തെ ഗോൾ ഞങ്ങളേയും
നിന്നോടടുപ്പിച്ചു.
പിന്നീടാണറിഞ്ഞത്,
നീ,
കാൽപ്പന്തുകളിയുടെ
വിസ്മയങ്ങൾ ഒളിപ്പിച്ച
എട്ടാമത്തെ വൻകരയാണെന്ന്.
നിന്റെ കാലിൽ
നിശ്ശബ്ദമെങ്കിലും
ലക്ഷ്യം തകർക്കുന്ന
പീരങ്കി ഒളിപ്പിച്ചിട്ടുണ്ടെന്ന്.
നിന്റെ സൃഷ്ടിയിൽ
ദൈവം
ഊർജ്ജപ്രവാഹങ്ങൾ നിറച്ചുവെച്ചിട്ടുണ്ടെന്ന്.
സാമ്പാ നൃത്തത്തിന്റെ
താളവും
ആമസോൺ വനാന്തരങ്ങളുടെ വന്യതയും
ആമസോൺ നദിയുടെ
കുത്തിയൊഴുക്കും
വിശാലതയും
നിന്നിൽ സമ്മേളിച്ചിട്ടുണ്ടെന്ന്.
കാൽപന്തുകളിയുടെ
ഒരേ ഒരു മാന്ത്രികാ,
നീ ഞങ്ങൾക്ക്,
ആമസോൺ ഉൾവനങ്ങളിൽ മാത്രം വിരിയുന്ന,
എന്നാൽ ഏഴുവൻ കരകളിലും വ്യാപിക്കുന്ന,
അസുലഭ സൗരഭ്യമുള്ള,
കരുത്തിനെ കെട്ടഴിച്ചുവിടുന്ന,
മാന്ത്രികത ഒളിപ്പിച്ചു വെച്ച
ഒരു വനപുഷ്പം.
ഞങ്ങൾ ഓർത്തുവെക്കുന്നുണ്ട്
ഒരു വിസ്മയം പോലെ,
മറക്കാനാഗ്രഹിക്കാത്ത
ഒരു സ്വപ്‌നം പോലെ,
പ്രിയപ്പെട്ട പെലേ,
നിന്റെ വല കുലുക്കങ്ങൾ.

കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് എം.സി.വസിഷ്ഠ്

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…