കോഴിക്കോട്: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിനെതിരെ എസ്എൻഡിപി യോഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡോക്ടർ പൽപ്പുവിന്റെ ജന്മദിനമായ നവംബർ രണ്ടിന്
കോഴിക്കോട് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ കേന്ദ്രങ്ങളിലും മേഖലാ കേന്ദ്രങ്ങളിലും സംവരണ അട്ടിമറിക്കെതിരെ
ജനസംഖ്യാനുപാതിക പ്രാതിനിധ്യ അവകാശ ദിനമായി ആചരിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്
യൂണിയൻ ഭാരവാഹികൾ ഒത്തുചേർന്ന് സംവരണ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യും.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പിന്നോക്ക വിരുദ്ധ നിലപാടിനെതിരെ വരും നാളുകളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ സമരങ്ങൾക്കുമാണ് എസ്എൻഡിപി യോഗം നേതൃത്വം നൽകുക. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിഡ്‌സൺ കോർണറിൽ നടക്കുന്ന പരിപാടി രാവിലെ 11 മണിക്ക് ആരംഭിക്കും
തിരുവിതാംകൂർ ചരിത്രത്തിൽ ഡോക്ടർ പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ സമുദായത്തിന്റെ ആദ്യത്തെ അവകാശപ്രഖ്യാപന രേഖയായ ഈഴവമെമ്മോറിയൽ നൽകിയതിന്റെ ശതോത്തര രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ തന്നെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സ്വാതന്ത്ര്യാനന്തരം ഭരണഘടന ഉറപ്പുനൽകിയ സാമുദായിക സംവരണം അട്ടിമറിക്കാൻ സർക്കാറുകൾ ശ്രമിക്കുന്നത് ഏറെ ഖേദകരമാണെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം, സെക്രട്ടറി സുധീഷ് കേശവപുരി എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരുമാനത്തിനെതിരെ എസ്എൻഡിപിയോഗം ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ തിരക്കിട്ടു അത് നടപ്പിലാക്കുവാനുള്ള ശ്രമം
തീർത്തും അപലപനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…