പാലക്കാട്: ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ അതിജീവിച്ച് തുറന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. മലമ്പുഴ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ദിനംപ്രതി നിരവധി പേരാണെത്തുന്നത്. പൂജ അവധി ദിവസങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്.16ന് തുറന്ന മലമ്പുഴ ഉദ്യാനത്തില്‍ 26-ാം തീയതി വരെ 6398 മുതിര്‍ന്നവരും 238 കുട്ടികളുമാണ് എത്തിയത്. 1,99,220 രൂപ വരുമാനം ലഭിച്ചു. പോത്തുണ്ടി ഡാമില്‍ 1,04,135 രൂപയാണ് 11 ദിവസത്തെ വരുമാനം. കുട്ടികളും മുതിര്‍ന്നവരുമായി 5374 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു.ഡി.ടി.പി.സി.യുടെ കീഴിലുള്ള വാടിക, കാഞ്ഞിരപ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാര്‍ഡന്‍, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നിവിടങ്ങളില്‍ തുറന്ന ദിവസം മുതല്‍ കഴിഞ്ഞ ദിവസം വരെ 1,24,978 രൂപയാണ് വരുമാനം ലഭിച്ചത്. വാടിക-18,348, കാഞ്ഞിരപ്പുഴ-76,999, റോക്ക് ഗാര്‍ഡന്‍- 20,085, വെള്ളിയാങ്കല്ല്-9546 എന്നിങ്ങനെയാണ് കളക്ഷന്‍. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടതിനാല്‍ 22നാണ് വെള്ളിയാങ്കല്ല് തുറന്നത്. മറ്റുള്ളവ 13ന് തുറന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് തുറന്നിട്ടില്ല.കൊവിഡ് നിയന്ത്രണം കര്‍ശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. മലമ്പുഴ കുട്ടികളുടെ പാര്‍ക്ക്, മാംഗോ ഗാര്‍ഡന്‍, സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളില്‍ പ്രവേശനമില്ല. അണക്കെട്ടിന് മുകളിലൂടെയുള്ള നടത്തവും അനുവദിക്കില്ല. നിലവില്‍ പോത്തുണ്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിട്ടുണ്ട്. ഇരുഡാമുകളിലും ഒരു മണിക്കൂര്‍ മാത്രമാണ് ചുറ്റിക്കറങ്ങാന്‍ അനുവാദമുള്ളത്. മലയോര മേഖലയായ നെല്ലിയാമ്പതിയിലേക്കും ദിവസവും നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…