കരിപ്പൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്.പുലര്‍ച്ചെ 3.30ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിലെ വായു മര്‍ദത്തില്‍ വ്യതിയാനമുണ്ടാകുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനം കരിപ്പൂരില്‍ തന്നെ ഇറക്കി.177 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് തകരാര്‍ പരിഹരിച്ച് രാവിലെ 7.50 ഓടെ വിമാനം യാത്ര പുനരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വേനലവധിക്കൊരുങ്ങി ദുബായ് നഗരം

ഈ വേനൽക്കാലം അവിസ്മരണീയ അനുഭവമാക്കി മാറ്റുവാൻ അനന്തമായ സാധ്യതകളുടെ ഒരു മിശ്രിതം ദുബായ് തുറ…