തിരൂര്‍: ഭാരതപ്പുഴയില്‍ മണല്‍ക്കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. ഒരാള്‍ നീന്തിരക്ഷപ്പെട്ടു. തൃപ്രങ്ങോട് ബീരാഞ്ചിറ കുഞ്ചുകടവില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പൊലീസിന്റെ മണല്‍വേട്ടക്കിടെ രണ്ടു യുവാക്കള്‍ പുഴയില്‍ ചാടുകയായിരുന്നു.ഇതില്‍ തൃപ്രങ്ങോട് ചേമ്പുംപടി പേരയില്‍ ഇസ്മായിലിന്റെ മകന്‍ അന്‍വറിനെയാണ് (36) കാണാതായത്. രണ്ടുപേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ നീന്തിക്കയറി.തിരൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വേനലവധിക്കൊരുങ്ങി ദുബായ് നഗരം

ഈ വേനൽക്കാലം അവിസ്മരണീയ അനുഭവമാക്കി മാറ്റുവാൻ അനന്തമായ സാധ്യതകളുടെ ഒരു മിശ്രിതം ദുബായ് തുറ…