ഭോപ്പാൽ: മധ്യപ്രദേശിലെ നിവാഡിയിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ മൂന്നു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം നാലാംദിവസവും തുടരുന്നു. ഹർകിഷൻകപൂരി ദമ്പതികളുടെ മകനായ പ്രഹ്ലാദ് ബുധനാഴ്ച രാവിലെയാണ് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സമാന്തര കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. ആറു മണ്ണുമാന്തി യന്ത്രങ്ങൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നുണ്ട്. 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടക്കുന്നതെന്നാണ് അനുമാനം.
കുട്ടിക്ക് ഓക്‌സിജൻ നൽകുന്നുണ്ടെന്നും എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജില്ലാ കലക്ടർ അറിയിച്ചു. സ്ഥലത്ത് സന്ദർശകരുടെ തിരക്ക് കുറയ്ക്കാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…