ബോളിവുഡ് കീഴടക്കിയ മലയാളി താരമാണ് വിദ്യാ ബാലൻ. തെന്നിന്ത്യൻ മാദക റാണി സിൽക്ക് സ്മിതയുടെ ജീവിതം അവതരിപ്പിച്ച ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ തന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.

‘ഒരു മാദക നടിയായി മാത്രമേ സ്മിതയെ ആളുകൾ കണ്ടിരുന്നുള്ളൂ. ഒരുപാട് വിഷമങ്ങളിലൂടെയും സമ്മർദ്ദങ്ങളിലൂടെയും കടന്നു പോയ സ്ത്രീയായിരുന്നു സ്മിത. അതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഡേർട്ടി പിച്ചറിൽ സ്മിതയെ അവതരിപ്പിച്ചത് ഞാനായിരുന്നു. വെറും അഭിനയം ആയിട്ട് കൂടി ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ എനിക്ക് വല്ലാത്ത മാനസിക സമ്മർദ്ദമാണ് ഉണ്ടായത്.

എത്ര വലിയ പ്രതിസന്ധികളിലൂടെയും സമ്മർദ്ദങ്ങളിലൂടെയുമാണ് സ്മിത കടന്നു പോയതെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥയായിരുന്നു. സ്മിത ആത്മഹത്യ ചെയ്യുന്ന ആ രംഗം അഭിനയിക്കുമ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും പറഞ്ഞറിയിക്കാൻ കഴിയില്ല. ആ രംഗം കഴിഞ്ഞതോടെ ഞാനാകെ തകർന്നു. ശ്വാസം മുട്ടലും പനിയുമായി ഏറെ നാൾ ആശുപത്രിയിലുമായി. വിദ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…