തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. എൽഡിഎഫ് കൺവീനർ എ വിജയ രാഘവന് പകരം ചുമതല നൽകി.
സംസ്ഥാന സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ്് കോടിയേരിയുടെ പിൻമാറ്റം. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ്് വിട്ടുനിൽക്കുന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം.

സംസ്ഥാന സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിലാണ് തീരുമാനം അറിയിച്ചത്. തീരുമാനം കേന്ദ്ര കമ്മിറ്റിയും പാർട്ടി പോളിറ്റ് ബ്യൂറോയും അംഗീകരിച്ചതായാണ് റിപ്പോർട്ട്.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരിയും പാർട്ടിയും വലിയ തോതിൽ പ്രതിരോധത്തിലായിരുന്നു. ബിനീഷിനെ തള്ളിപ്പറഞ്ഞ്, നിയമം നിയമത്തിന്റെ വഴിയ്ക്ക് മുന്നോട്ട് പോവുമെന്ന നിലപാടായിരുന്നു കോടിയേരി സ്വീകരിച്ചിരുന്നത്. ബിനീഷ് എന്ന വ്യക്തിയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളുടെ ഉത്തരവാദി അദ്ദേഹം മാത്രമാണെന്നുമുള്ള വാദങ്ങൾ ഉയർത്തിയായിരുന്നു പ്രതിരോധം. എന്നാൽ കേസുമായി ബന്ധപ്പെട്ട് ബിനീഷിന് ജയിലിലേക്ക് പോവേണ്ട സാഹര്യം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത് എന്നതും ശ്രദ്ധേയമാണ്.

2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ നടന്ന ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ അദ്ദേഹം സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്തു. ഒന്നര വർഷത്തോളം കാലാവധി ബാക്കിനിൽക്കെയാണ് കോടിയേരി ഇപ്പോൾ പടിയിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…