കോഴിക്കോട്: കോവിഡ് കാലത്തും, കോവിഡാനന്തരവും ചെലവു കുറഞ്ഞ യാത്രാ സംവിധാനങ്ങൾ അവലംബിക്കേണ്ട ഈ കാലത്ത് പാസഞ്ചർ മെമു സർവീസ് എക്‌സ്പ്രസ്സ് ആക്കി നിരക്കുകൾ പതിന്മടങ്ങ് വർദ്ധിപ്പിക്കുവാനും സ്റ്റോപ്പുകൾ കുറയ്ക്കാനുമുള്ള റെയിൽവേ ബോർഡ് അനുമതി പിൻവലിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ ഡോക്ടർ എ.വി. അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയർ സി.ഇ.ചാക്കുണ്ണി, കൺവീനർ സൺഷൈൻ ഷോർണൂർ, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, കൺവിനർ പി. ഐ. അജയൻ എന്നിവർ റെയിൽവേ മന്ത്രിക്കും, ബോർഡ് ചെയർമാനും ഇമെയിൽ നിവേദനം വഴി ആവശ്യപ്പെട്ടു.
പ്രതിസന്ധിഘട്ടത്തിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ഗണ്യമായി ഉയർത്തിയും, സീസൺ ടിക്കറ്റ്, മുതിർന്നവർക്കുള്ള യാത്രാനുകൂല്യങ്ങൾ എന്നിവ നിഷേധിച്ചും പാസഞ്ചർ മെമു മിനിമം നിരക്ക് 10 രൂപയിൽ നിന്ന് എക്‌സ്പ്രസ്സ് നിരക്കായ 35 – 40 രൂപയായി ഉയർത്തുന്നതും യാത്രക്കാരോടുള്ള വെല്ലുവിളിയും നീതിക്ക് നിരക്കാത്തതുമാണ.് റെയിൽവേ ജീവനക്കാർക്ക് മാത്രമായി ആനുകൂല്യങ്ങൾ പരിഗണിക്കപ്പെടുന്നത് വിവേചനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പൊതുഗതാഗതം ദേശീയതലത്തിൽ തുറന്നു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥലങ്ങളിൽ തീവണ്ടി ഗതാഗതം പുനരാരംഭിച്ചിട്ടും കേരളത്തിനകത്ത് മാത്രം പാസഞ്ചർ മെമു സർവീസ് ആരംഭിക്കാത്തതും, കേരളത്തിലൂടെ ഓടുന്ന ദീർഘ ദൂര സ്‌പെഷ്യൽ ട്രെയിനുകളിൽ റിസർവേഷൻ മാത്രമായി പരിമിത്‌പ്പെടുത്തിയതും കേരളത്തിനകത്ത് യാത്രക്കാരെ പീഡിപ്പിക്കുന്ന നടപടിയാണെന്ന് അവർ അഭിപ്രായപ്പെട്ടു.ഈ കാര്യത്തിൽ സംസ്ഥാന സർക്കാരും, ജനപ്രധിനിധികളും, റെയിൽവേ മന്ത്രലയത്തിലും, റെയിൽവേ ബോർഡിലും സമർദ്ദം ചെലുത്തണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…