തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ച സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ തീയറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. വിവിധ ചലച്ചിത്ര സംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.
തീയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടൽ തുടരുകയായിരുന്നു. നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തത്കാലം തീയറ്ററുകൾ തുറക്കേണ്ടെന്ന ധാരണയിലാണ് എത്തിയത്.
തീയറ്ററുകൾ തുറക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.തുറക്കുകയാണെങ്കിൽ കർശനമായി മാനദണ്ഡങ്ങൾ പാലിച്ചു വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ഒന്നിടവിട്ട സീറ്റുകളിൽ ആളെ ഇരുത്തി തിയറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്ര സർക്കാർ മാർഗ നിർദേശത്തിൽ പറയുന്നത്. ഇത് അനുസരിച്ച് തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീയറ്ററുകൾ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
എന്നാൽ ഒന്നിട വിട്ട സീറ്റുകളിൽ മാത്രം ആളെ അനുവദിച്ചുകൊണ്ട് തിയറ്ററുകൾ നടത്തിക്കൊണ്ടുപോവാനാവില്ലെന്നാണ് സംസ്ഥാനത്തെ ചലച്ചിത്ര സംഘടനകൾ പറയുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍
ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…