നികുതി വിഹിതം പ്രതിഫലമായി ചെറികിട ഇടത്തരം സ്ഥാപനങ്ങൾക്ക് നൽകണം: ആൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ.
തീരുവ നികുതി കുറച്ചും ഏകീകരിച്ചും ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തി ലളിതമാക്കിയും നികുതിദായകർക്ക് ആശ്വാസം നൽകണം

കോഴിക്കോട് : സാമ്പത്തിക ഞരുക്കം നേരിടുന്ന കോവിഡ് കോവിഡാനന്തര കാലത്തും ചെലവുകുറഞ്ഞ ജീവിത രീതിയും ശൈലിയും നിലനിൽപ്പിന് അനിവാര്യമാണ്. 2016 ൽ ആൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രതിനിധിസംഘം വിദേശങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും നടത്തിയ പഠനത്തിൽ ലോകത്തിൽ ഏറ്റവും ഉയർന്ന നികുതി നിരക്കും, സങ്കീർണതയും ഇന്ത്യയിലാണെന്നും, ഇന്ത്യയിൽ തന്നെ ഉയർന്ന നികുതികൾ കേരളത്തിലാണെന്നും ആണമാണ്് മനസ്സിലാക്കാനായത്. അതിന്റെ അടിസ്ഥാനത്തിൽ അന്ന് കേന്ദ്രസംസ്ഥാന സർക്കാറുകൾക്ക് പ്രതിനിധിസംഘം നിവേദനം സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ ഒറ്റ നികുതിയെന്ന ജി എസ് ടി സമ്പ്രദായം 2017 നടപ്പിൽ വരുത്തും എന്നാണ് അറിയിച്ചത്. ഇന്ത്യ മുഴുവൻ ഒറ്റ നികുതി, ഒറ്റ നിരക്ക് നികുതിദായകർക്കും, ഉപഭോക്താക്കൾക്കും, ഉദ്യോഗസ്ഥർക്കും, സർക്കാരുകൾക്കും ഒരുപോലെ ഗുണകരമാകുമെന്നും, നടപടിക്രമങ്ങൾ ലളിതമാകുമെന്നും കൊട്ടിഘോഷിച്ച് 2017 ജൂലൈ ഒന്നിനാണ് ജി എസ് ടി നടപ്പിലാക്കിയത്.
മൂന്നു വർഷത്തിലധികം പിന്നിട്ടിട്ടും, 50 തവണയിലധികം മാറ്റങ്ങൾ വരുത്തിയിട്ടും അവ്യക്തതയും സങ്കീർണ്ണതയും മൂലം നികുതിദായകർക്കും, ഉപഭോക്താക്കൾക്കും കൂടുതൽ ബാധ്യതയും, പ്രതിസന്ധിയുമാണ് ഉണ്ടായത്. എന്നാൽ ജി എസ് ടി പ്രാബല്യത്തിൽ വന്നതിനു ശേഷം ടി ഡി എസ് (ഉറവിടകിഴിവ് ), സെസ്, പ്രളയസെസ് തുടങ്ങി ടി സി എസ് (ഉറവിട ടാക്‌സ് കളക്ഷൻ ) വരെ നിരവധി പുതിയ നികുതികളും, നികുതി വർദ്ധനവുകളും, പിഴകളും, പലിശയും കേന്ദ്ര സംസ്ഥാന സർക്കാരുകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വിവിധ സർക്കാർ വകുപ്പുകളും മത്സരിച്ച് അടിച്ചേൽപ്പിക്കുന്നു.
അതിനുപുറമേ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകി 1963ലെ കെ ജി എസ് ടി(കേരള ജനറൽ സെയിൽ ടാക്‌സ് ), 2005ൽ വന്ന വാറ്റ്(മൂല്യ വർധിത നികുതി ) എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം ഇപ്പോഴും നോട്ടീസ് നൽകി നടപടികളെടുത്ത് വ്യാപാരികളെ വ്യാപകമായി പീഡിപ്പിക്കുന്നു.
ഏവർക്കും ഗുണകരവും, ലളിതവും ആകുമെന്ന് പറഞ്ഞ് നടപ്പിലാക്കിയ ജി എസ് ടി നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. കെ ജി എസ് ടി /വാറ്റ് കാലയളവിൽ ഒരു മാസ വർഷ റിട്ടേൺ ഒരു സ്ഥലത്തു സമർപ്പിക്കുന്നതിനു പകരം കേന്ദ്ര സംസ്ഥാന ഇരു ജി എസ് ടി വകുപ്പുകളിൽ അആഇഉ ക്രമത്തിൽ നിരവധി റിട്ടേണുകളും ഇവേ ബിൽ ഉൾപ്പെടെയുള്ള നാലും, അഞ്ചും കോപ്പികൾ സമർപ്പിക്കാൻ നിർബന്ധിതരാക്കി. നോട്ടു നിരോധനം, പ്രളയം, നിപ്പ, കോവിഡ്19 ഉൾപ്പെടെയുള്ള തുടർ പ്രതിസന്ധികളിൽ സമസ്ത മേഖലകളും പ്രതിസന്ധിയിലായ സാഹചര്യത്തിൽ ജി എസ് ടി നടപ്പിലാക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ച്, അമിത നിരക്കുകൾ കുറച്ചും ഇന്ധന നികുതി ജി എസ് ടി ഉൾപ്പെടുത്തിയും ദേശീയ അടിസ്ഥാനത്തിൽ നികുതി ഏകീകരിച്ചും സെസ്, പ്രളയസെസ്, ടി.സി.എസ്, ടി ഡി എസ് മുതലായവ നിർത്തലാക്കുകയോ, പ്രിൻസിപ്പൽ നികുതിയിൽ ലയിപ്പിക്കുകയോ ചെയ്ത്, നികുതി ചോർച്ച തടഞ്ഞ് കുത്തകകളുടെ കുടിശ്ശിക പിരിച്ചും, സർക്കാർതല ചെലവുകൾ ചുരുക്കിയും, ജനങ്ങൾക്ക് ഈ പ്രതിസന്ധിയിൽ ആശ്വാസം നൽകണമെന്ന് ഓൾ കേരള കൺസ്യൂമേഴ്‌സ് ഗുഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ (എ കെ സി ജി ഡി എ)യുടെയും, പ്രത്യേക ക്ഷണിതാക്കളുടെയും സയുക്തഓൺലൈൻ യോഗം കേന്ദ്ര കേരള സർക്കാരിനോടും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
നാളിതുവരെ സർക്കാരിൽ നിന്ന് യാതൊരു പ്രതിഫലംവും ലഭിക്കാതെ വർഷങ്ങളായി സേവനം നടത്തുന്ന നികുതിദായകർക്ക് അടക്കുന്ന എല്ലാ നികുതികളുടെയും ഒരു നിശ്ചിത ശതമാനം പ്രതിസന്ധി മറികടക്കാൻ പ്രതിഫലമായി നൽകണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി,കേന്ദ്ര ധനമന്ത്രി, കേരള മുഖ്യമന്ത്രി, കേരള ധനമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു.
ആംനസ്റ്റി സ്‌കീം ഫലപ്രദമായി നടപ്പിലാക്കുന്നതിന് എല്ലാ വർഷത്തെയും കുടിശ്ശിക തീർപ്പാക്കുന്നതിന് പകരം ഓരോ വർഷത്തെയും കുടിശ്ശികകളും ഒന്നൊന്നായി തീർപ്പാക്കുന്നതിന് ഉള്ള അപേക്ഷ നൽകാനുള്ള അവസരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ എ കെ സി ജി ഡി എ പ്രസിഡണ്ടും, ജി എസ് ടി പരാതി പരിഹാര പാനൽ, സംസ്ഥാന/ജില്ല ജി എസ് ടി ഫെലിറ്റേഷൻ കമ്മിറ്റി അംഗവുമായ ഷെവലിയാർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. കോവിഡ് മൂലം നടത്താതിരുന്ന ജി എസ് ടി പരാതി പരിഹാര സെൽ, സംസ്ഥാന ജി എസ് ടി ഫെലിറ്റേഷൻ കമ്മിറ്റി യോഗങ്ങൾ കോവിഡ് മാനദണ്ഡന്ധങ്ങൾ പാലിച്ചു വിളിച്ചു ചേർക്കണമെന്ന് ജില്ല ജി എസ് ടി ഫെലിസ്റ്റേഷൻ കമ്മിറ്റി വഴി സംസ്ഥാന കൌൺസിൽ ചെയർമാൻ, കേരള ധന മന്ത്രി, കൺവീനർ, ജി എസ് ടി കമ്മീഷണറോർ എന്നിവരോടും ആവശ്യപ്പെടാൻ തീരുമാനിച്ചതായി അധ്യക്ഷൻ യോഗത്തിൽ അറിയിച്ചു.
പ്രമുഖ വ്യവസായിയും എ.വി.എ ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ എ. വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജി എസ് ടി കൗൺസിൽ അംഗവും മുൻ നികുതി വകുപ്പ് ഡെപ്യൂട്ടികമ്മീഷണരുമായ എം.കെ അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി.വയനാട് ചെമ്പർ പ്രസിഡന്റ് ജോണി പറ്റാനി, സെക്രട്ടറി ഇ. പി. മോഹൻദാസ്, സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള പ്രതിനിധി കെ. എം. ഹനീഫ, സംസ്ഥാന ചെറുകിട സോപ്പ് നിർമാണ അസോസിയേഷൻ പ്രസിഡന്റ് ബി. പി. സിദ്ധിക് ഹാജി, ഫർണിച്ചർ മനുഫാക്ച്ചർ & വെൽ ഫയർ അസോസിയേഷൻ ഖജാൻജി റാഫി പി ദേവസി, അനസ് നിലമ്പൂർ, അഖിലേന്ത്യ ആയുർവേദ സോപ്പ് നിർമാണ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടങഠ. ശ്രീകല മോഹൻ തിരുവനന്തപുരം, കെ. എൻ. ചന്ദ്രൻ തിരുവമ്പാടി, കെ.എ. മൊയ്ദീൻകുട്ടി മലപ്പുറം, എം.വി. കുഞ്ഞാമു, ടി.പി.വാസു, ജിയോ ജോബ് എറണാംകുളം, കുന്നോത്ത് അബൂബക്കർ, എം.സി.ജോൺസൻ എന്നിവർ സംസാരിച്ചു. സി. സി. മനോജ് സ്വാഗതവും, സി.വി. ജോസി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…