ആയുർവേദത്തെ എതിർക്കുന്നത് മരുന്ന് മാഫിയകൾക്ക് വേണ്ടിയോ ?

ജി.എസ്. ജിജു

തിരുവനന്തപുരം: അലോപ്പതി വൈദ്യശാസ്ത്ര രംഗത്തെ ഡോക്ടർമാരുടെ പ്രഗത്ഭ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇപ്പോൾ അവരുടെ പ്രവർത്തനങ്ങൾ ആയുർവേദത്തെയും ആയുഷിനേയും എതിർക്കുവാൻ വേണ്ടി മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. പൊതുജനമധ്യത്തിൽ മെഡിക്കൽ രംഗത്തെ അതികായകർ എന്ന രീതിയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊവിഡ്19 രോഗം പടർന്നു പിടിച്ചപ്പോൾ ജനനന്മയ്ക്കായി നിരവധി പ്രവർത്തനങ്ങളുമായി രംഗത്തുവന്നിരുന്നു. കൂടാതെ ഗവൺമെന്റിന്റെ എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങൾക്കും പൂർണ സഹകരണം പ്രഖ്യാപിച്ച് നല്ലരീതിയിൽ പ്രവർത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ മറ്റു ചികിത്സാസമ്പ്രദായങ്ങളിലൂടെ കൊറോണ രോഗികളെ ചികിത്സിക്കുന്നത് നിയമവിരുദ്ധമാണെന്ന ഏകപക്ഷീയമായ നിലപാട് ഇന്നേ വരെ അവർ നേടിയ എല്ലാവിധ വിശ്വാസങ്ങൾക്കും മങ്ങലേല്പിച്ചിരിക്കുകാണ്.
കൊറോണയ്ക്ക് ആയുർവേദ ചികിത്സ നടത്താമെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവിനെപ്പോലും അവർ ചോദ്യം ചെയ്യുകയുണ്ടായി. ഇതിനെതിരെ രംഗത്ത് വന്നത് ഐ എം എ മാത്രമായിരുന്നു. ഇപ്പോൾ സർജറി രംഗത്ത് ആയുർവേദത്തിന് അനുമതി നൽകിക്കൊണ്ട് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിറക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറെ കാലമായി സർജറിയുടെ കുത്തക അലോപ്പതി വൈദ്യശാസ്ത്രം ഏറ്റെടുത്തിരിക്കുകയാണ് .
ആയുർവേദത്തിന് കൂടുതൽ അധികാരങ്ങൾ നൽകുമ്പോൾ അലോപ്പതി വിഭാഗം പരിഭ്രാന്തരാകുന്നതിന് പിന്നിൽ മരുന്ന് മാഫിയകളുടെ ഇടപെടലാണെന്നാണ് സംശയിക്കപ്പെടുന്നത്. കോവിഡ് വാക്‌സിൻ വിൽപനയിലൂടെ കോടികൾ കൊയ്യാനുള്ള മത്സരത്തിലാണ്് അന്താരാഷ്ട്ര കമ്പനികൾ. കോടികൾ മുടക്കി എംബിബിഎസ് ബിരുദം കരസ്ഥമാക്കുന്ന പുതുതലമുറ തങ്ങളുടെ പഠനത്തിന് ചിലവായ തുക തിരികെ പിടിക്കുവാൻ കണ്ടെത്തുന്ന പ്രധാനമാർഗം മരുന്നു കമ്പനികളുമായി നേരിട്ട് നടത്തുന്ന ചില അനൗദ്യോഗിക ഇടപാടുകളാണെന്നത് മഫ നീക്കി പുറത്തുവന്നിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.
കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ മരുന്നുകമ്പനികൾ റപ്രസന്റേ്റ്റീവുകളെ ഒഴിവാക്കി ഡോക്ടർമാരുമായി നേരിട്ട് വ്യാപാര കരാർ നടത്തുന്നതിന് ഓൺലൈൻ ആപ്പുകൾ വരെ തയ്യാറാക്കിയിരുന്നു. ഏകദേശം മൂവായിരം രൂപയോളം വില വന്നേക്കാവുന്ന കൊറോണാ വാക്‌സിൻ ഏതാനും മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയെ കീഴടക്കും. വാക്‌സിൻ വരുന്നത് വരെയെങ്കിലും കൊറോണ രോഗം ജനങ്ങൾക്കിടയിൽ നിലനിൽക്കേണ്ടത് വൻകിട മരുന്നുകമ്പനികളുടെ ആവശ്യമാണ് . ഇതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ ഉപകരണാക്കുകയാണ് വിവിധ രാജ്യങ്ങളിലെ മരുന്നുകമ്പനികളെന്ന് സംശയിക്കപ്പെടുന്നു. ആയുർവേദത്തിലൂടെയും അതുപോലുള്ള മറ്റ് വൈദ്യശാഖകളിലൂടേയും ആയുഷിന്റെ ഇടപെടലിലൂടെയും കൊറോണ എന്ന മഹാമാരി പൂർണമായും നമ്മുടെ രാജ്യത്തു നിന്ന് തുടച്ചുമാറ്റിയാൽ വിദേശ നിർമ്മിതമായ അമിതവിലയുള്ള കോവിഡ് വാക്‌സിനുകൾ വിറ്റഴിക്കുക എന്നത് അസാധ്യമായി വരും. വിവിധ സർജറികൾക്ക് ഉപയോഗിക്കുന്ന വൻ വിലയുള്ള ഉപകരണങ്ങൾ ഏറ്റവും അധികം വിറ്റഴിയുന്നത് ഇന്ത്യൻ വിപണിയിലാണ്. കൂടാതെ വേദനരഹിതമായ സർജറിക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്കും വൻ വിലയാണ് നിലവിലുള്ളത് . ഇത്തരം മരുന്നുകൾ ഭൂരിഭാഗവും വരുന്നത് മറ്റു രാജ്യങ്ങളിൽ നിന്നാണ്. ഇതിന്റെയും വലിയൊരു വിപണി ഇന്ത്യ തന്നെയാണ്.
പരമ്പരാഗത ചികിത്സാ വിഭാഗമായ ആയുർവേദം സർജറിയിൽകൂടി കടന്നുവരുമ്പോൾ ഇത്തരം മരുന്ന് കമ്പനികൾക്ക് ഇന്ത്യൻ വിപണി ഉപേക്ഷിക്കേണ്ടതായി വരും. ഇത് കമ്പനികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും. വിപണിയിൽ ഇപ്പോൾ സുലഭമായ പല നിത്യോപയോഗ മെഡിക്കൽ ഉല്പന്നങ്ങളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുദ്രയോടുകൂടി ആണ് വിറ്റഴിക്കുന്നത്. ഇതിന് പിന്നിലുള്ള സാമ്പത്തിക ഇടപാട് ഞെട്ടിപ്പിക്കുന്നതാണ്. ജനങ്ങളുടെ ജീവന് പ്രാധാന്യം നൽകുന്ന ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കേണ്ട സംഘടനയാണ് ഡോക്ടർമാർക്ക് ഉണ്ടാകേണ്ടത.് എന്നാൽ സാമ്പത്തിക താൽപര്യത്തോടെ കൂടി പ്രവർത്തിക്കുന്ന ഒരു സംഘടനയായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധപ്പതിച്ചിരിക്കുകയാണ്. ഇതു തന്നെയാവണം ആയുർവേദ ചികിത്സാ രീതികൾക്ക് സർക്കാർ കൂടുതൽ പ്രാതിനിധ്യം കൊടുക്കുമ്പോൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് വിഭ്രാന്തി ഉണ്ടാകാൻ കാരണം.
ശാസ്ത്രീയമായ രീതിയിൽ അംഗീകരിക്കപ്പെട്ട ചികിത്സാവിധികളെ എതിർക്കുന്നവർ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അലോപ്പതി വൈദ്യശാസ്ത്ര രംഗത്തെ ഒരു വിഭാഗം ഡോക്ടർമാർ മാത്രമാണ് ഐ എം എ യിൽ അംഗങ്ങളായിട്ടുള്ളത് എന്നത് പൊതുജനങ്ങൾക്ക് ഏറെപ്പേർക്കും അറിയില്ലാത്ത ഒരു സത്യമാണ്. ഐ എം എ യിൽ അംഗത്വമുള്ള പല ഡോക്ടർമാരും ആയുർവേദ ചികിത്സയെയും ഹോമിയോ ചികിത്സയെയും അംഗീകരിക്കുന്നവരാണ് എന്നതും എടുത്ത് പറയേണ്ടതാണ്. എന്നാൽ ഒരു സർവ്വീസ് സംഘടനമാത്രമായ ഐ.എം.എ യുടെ പ്രതിനിധികൾ ചാനൽ ചർച്ചയിലൂടെയും മറ്റും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഏകപക്ഷീയമായ നിലപാടുകൾ കൈക്കൊള്ളുന്ന കാഴ്ചയാണ് കാണുന്നത്.
പൊതുജനാരോഗ്യ രംഗത്ത് വർഷങ്ങളായി ആയി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഈ സംഘടനയ്ക്ക് എങ്ങനെയാണ് ഇങ്ങനെ മാറുവാൻ കഴിഞ്ഞത് എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്. ആയുർവേദ ചികിത്സാ രീതിയിലൂടെ നമ്മുടെ നാട്ടിൽ കൊറോണയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത് നിരവധിയാളുകളാണ്. ശാസ്ത്രീയ പരീക്ഷണത്തിലൂടെ ആയുർവേദരംഗത്തെ കേരളത്തിലെ പ്രഗത്ഭർ കൊറോണ ചികിത്സക്കായി നിരവധി മരുന്നുകൾ കണ്ടു പിടിച്ചിട്ടും ഗവൺമെൻറ് അതിനൊന്നും അംഗീകാരം നൽകാതിരിക്കുന്നത് വൻകിട രാജ്യാന്തര മരുന്ന് കമ്പനികളുടെ ചരടുവലികൾ കാരണമാണ് എന്നാണ് ആയുർവേദരംഗത്തെ പ്രമുഖർ പറയുന്നത്. അലോപ്പതി വിഭാഗത്തിന്റെ ആധുനിക ചികിത്സാ സമ്പ്രദായം അത്യാവശ്യമാണ്. അവരുടെ ആരോഗ്യ രംഗത്തെ സംഭാവനകൾ എടുത്തു പറയേണ്ടതുതന്നെയാണ് . അലോപ്പതി ചികിത്സയിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് പകരം മൾട്ടിനാഷണൽ മരുന്നു കമ്പനികളുമായി അലിഖിത കരാറിലേർപ്പെട്ടുകൊണ്ട് മനുഷ്യരാശിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന മരുന്നുകൾ അനാവശ്യമായി രോഗികൾക്ക് നൽകുന്ന ചില ഡോക്ടർമാരാണ് അലോപ്പതി ചികിത്സാരംഗത്തെ ശാപമായി മാറുന്നത്.
അലോപ്പതി പോലെതന്നെ ശാസ്ത്രീയമായി അംഗീകരിച്ച ചികിത്സാവിധികളാണ് ആയുർവേദവും ഹോമിയോപ്പതിയുമൊക്കെ. അതിനെ എതിർക്കുന്നത് ഭരണഘടനാപരമായി തെറ്റുതന്നെയാണ് ആണ്. ഇതിൽ നിന്ന് മാറി ജനങ്ങൾക്ക് വേണ്ടി നൽകുന്ന നല്ല രീതിയിലുള്ള ചികിത്സാ സമ്പ്രദായം ഒരു കുടക്കീഴിൽ ഏകോദര സഹോദരങ്ങളെപ്പോലെ കൊണ്ടുവന്നാൽ അത് ആരോഗ്യരംഗത്തെ വൻ മുന്നേറ്റമായി തന്നെ ലോകം അംഗീകരിക്കും. അതല്ലാതെ വൻകിട മരുന്നുകമ്പനികളുടെ പ്രമോഷന് വേണ്ടി ആയുർവേദത്തെയും ആയുഷിനേയും തള്ളിപ്പറയുന്ന രീതിയിൽ നിന്ന് ഇനിയെങ്കിലും ഐ എം എ പിന്മാറിയില്ലെങ്കിൽ അലോപ്പതി വിഭാഗത്തെ ജനം പുച്ഛിച്ചു തള്ളുന്ന അവസ്ഥയിലേക്കാണെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…