തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനിടയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസവുമായി പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ പുതിയ നാല് സംരംഭങ്ങള്‍ക്ക് തുടക്കമായി. സാമ്പത്തിക പരാധീനതകളുള്ള രോഗികള്‍ക്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, കോവിഡ് മുക്തരായവര്‍ക്ക് മാനസിക ശാരീരിക ആരോഗ്യത്തിന് പിന്തുണ നല്‍കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്ക്, ബ്രസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസവുമായി കോംപ്രഹെന്‍സീവ് ബ്രസ്റ്റ് ക്ലിനിക്ക്, വിപുലീകരിച്ച ട്രോമ കെയര്‍ സെന്റര്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.
അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികള്‍ക്ക് സഹായകരമായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസിനാണ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചിട്ടുള്ളത്. സര്‍ജറി പോലെ ചിലവേറിയ ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ആവശ്യമായ ലോണ്‍ സൗകര്യം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കി സാമ്പത്തികമായി സഹായിക്കുന്നതിനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പറഞ്ഞു.
കോവിഡ് അനുബന്ധ രോഗങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം പരിഗണിച്ചാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കിന് തുടക്കമിട്ടത്. കണ്‍സള്‍ട്ടേഷന്‍ സൗകര്യം, മരുന്നുകളും അനുബന്ധ ടെസ്റ്റുകളും വീട്ടില്‍തന്നെ ലഭ്യമാക്കല്‍, മാനസിക പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിംഗും കണ്‍സള്‍ട്ടേഷന്‍ സൗകര്യവും നല്‍കുക എന്നിവയാണ് ക്ലിനിക്കിന്റെ പ്രധാന സേവനങ്ങള്‍. രോഗലക്ഷണങ്ങള്‍ അനുസരിച്ച് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം പോസ്റ്റ് കോവിഡ് ക്ലിനിക്കിലുണ്ടാകും.
സ്തനാര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായാണ് എസ്.യു.ടി ബ്രസ്റ്റ് ക്ലിനിക്കിന് തുടക്കമിട്ടത്. സ്തനാര്‍ബുദ രോഗ നിര്‍ണ്ണയത്തിനുള്ള ലേറ്റസ്റ്റ് ടെക്‌നോളജി, മികച്ച ഓങ്കോളജി ഡോക്ടര്‍മാരുടെ സേവനം എന്നിവയ്ക്ക് പുറമെ അര്‍ബുദം മൂലം നീക്കം ചെയ്ത സ്തനങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുര്‍നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ സാധാരണക്കാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവും ക്ലിനിക്കിന് പിന്നിലുണ്ട്.
ട്രോമാ കെയര്‍ സെന്ററിലൂടെ നഗരത്തിലെ ആക്‌സിഡന്റ് സ്‌പോട്ടുകളില്‍ നിന്നും അതിവേഗം രോഗിയെ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ പരിചരണങ്ങള്‍ നല്‍കി ജീവന്‍ രക്ഷിക്കുന്നതിനാണ് എസ്. യു. ടി ലക്ഷ്യമിടുന്നത്. ‘അപകടം നടന്ന് ആദ്യ 10 മിനിട്ട് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ അത്യാധുനിക സൗകര്യങ്ങളും മികച്ച ഡോക്ടര്‍മാരുടെ ടീമും ഉള്‍പ്പെട്ട ട്രോമാ കെയറിന്റെ സേവനം അത്യാഹിതങ്ങള്‍ക്ക് ചികിത്സയൊരുക്കുന്നതില്‍ മുതല്‍ക്കൂട്ടാകും.’ എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…