കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊരാളുങ്കല്‍ സഹകരണ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. രവീന്ദ്രന് സൊസൈറ്റിയില്‍ കള്ളപ്പണം നിക്ഷേപമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന.

ഇ.ഡി കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണ് കോഴിക്കോട് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയത്. കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇദ്ദേഹത്തെ അനുഗമിച്ചു. ചില രേഖകള്‍ ശേഖരിച്ച് രണ്ടര മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ മടങ്ങി.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. ഊരാളുങ്കലിന് ഇത്രയധികം കരാറുകള്‍ ലഭിച്ചതും വിവാദ വിഷയമാണ്. ഇടതു നേതാക്കളുമായുള്ള ബന്ധമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…