കോഴിക്കോട്: തെരുവില്‍ കഴിയുന്നവര്‍ക്കായി ജില്ലാ ഭരണകൂടത്തിൻ്റെയും കോര്പറേഷന് ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ കോവിഡ് പരിശോധന. കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ വളപ്പിലാണ് നൈറ്റ് ക്യാമ്പ് ഒരുക്കിയത്. തെരുവില്‍ അന്തിയുറങ്ങുന്നവരെ വോളണ്ടിയര്‍മാര്‍ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ആന്റിജന്‍ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആവുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതാണ് പദ്ധതി. ചൊവ്വാഴ്ച രാത്രി നിരവധി പേരെ പരിശോധനക്ക് വിധേയമാക്കി. തെരുവില്‍ കഴിയുന്നവര്‍ക്ക് കോവിഡ് പോസിറ്റിവ് സാധ്യത കൂടുതലായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിൻ്റെ നടപടി. സബ് കളക്ടര്‍ പ്രിയങ്ക, ഡെപ്യൂട്ടി കളക്ടര്‍ അനിത എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. കോര്പറേഷന് ആരോഗ്യവിഭാഗത്തിലെ പി. പ്രവീണ്‍, ബോബി, ലൈല, ലബീബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം 58 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രത്യേക ക്യാമ്പ്. നേരത്തെ ലോക്ഡൗണ്‍ കാലത്ത് കോഴിക്കോട് നഗരത്തില്‍ തെരുവില്‍ കഴിയുന്ന 700 ഓളം പേരെ ജില്ലാഭരണകൂടം കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ നിരവധിപേരെ ബന്ധുക്കളെ കണ്ടെത്തി വീടുകളിലേക്ക് പറഞ്ഞയച്ചു. ബാക്കിയുള്ളവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി.
രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…