കൊല്ലം : ഉത്ര വധക്കേസ് പ്രതിയായ സൂരജിനെതിരെ നിര്‍ണായക തെളിവുമായി സാക്ഷികള്‍ രംഗത്ത് . ഉത്രയെ കൊല്ലാനായി പാമ്പിനെ കൊണ്ടുവന്ന ജാര്, ഉത്രയെ മയക്കാനുപയോഗിച്ച ഉറക്കഗുളികയുടെ സ്ട്രിപ്പ് എന്നിവ സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.ചാത്തന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നാണ് പാമ്പിനെ സൂക്ഷിക്കാനായി ചാവരുകാവ് സുരേഷ് ജാര് വാങ്ങിയത്. ലോക്ഡൗണ്‍ സമയത്താണ് ജാര് വാങ്ങിയതെന്നും കോടതിയില്‍ ഹാജരാക്കിയ ജാര് തന്റെ കടയില്‍നിന്ന് വിറ്റതാണെന്നും ഉടമ ദയ്മുദീന് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴിനല്‍കി. മിഠായി വരുന്ന ജാറാണിത്. ഉത്രയുടെ വീട്ടുപരിസരത്തുനിന്ന് ജാര് കണ്ടെടുത്തതിന് സാക്ഷിയായ നവാസും കോടതിയില്‍ വിവരം ഏറ്റുപറഞ്ഞു .സൂരജ് ഉപയോഗിക്കുന്ന കാറില്‍നിന്ന് രണ്ട് ഗുളികകള്മാത്രം ശേഷിക്കുന്ന സ്ട്രിപ് കണ്ടെടുക്കുന്നതിന് സാക്ഷിയായ അഞ്ചല്‍ സ്വദേശി അരുണും കോടതിയില്‍ മൊഴി രേഖപ്പെടുത്തി .അലര്‍ജിക്ക് ഉപയോഗിക്കുന്നതും മയക്കാനുള്ള മരുന്നാണിതെന്നും പോലീസ് തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റ് മാര്ട്ടത്തിനിടെ ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഈ മരുന്നിന്റെ രാസഘടനയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തത് സാക്ഷികളുടെ മൊഴികള്‍ ശരിവെക്കുന്നു .സര്പ്പശാസ്ത്രവിദഗ്ധനും പാമ്പുകടിയേറ്റ് മരിക്കാനിടയായ സാഹചര്യം വിലയിരുത്തിയ വിദഗ്ധസംഘത്തിലെ അംഗവുമായ കാസര്‍കോട് സ്വദേശി മവീഷ്കുമാറിനെ കോടതി 18-ന് വിസ്തരിക്കും.
രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…