കണ്ണൂര്‍: കൂളിങ് സ്റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് എതിരെ പരിശോധന കര്‍ശനമാക്കി. ഓപറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി തിങ്കളാഴ്ച 1,29,500 രൂപ പിഴയീടാക്കി. വാഹനങ്ങളുടെ ഗ്ലാസുകളില്‍ മറച്ച കര്‍ട്ടനുകളും കൂളിങ് സ്റ്റിക്കറുകളും പിടികൂടി. 207 വാഹനങ്ങളാണ് പിടികൂടിയത്.കണ്ണൂര്‍ നഗരത്തില്‍ പയ്യാമ്ബലം, എടക്കാട് തോട്ടട, ചാല തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തി. കോര്‍പറേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ കേരള സെറാമിക്‌സ് ലിമിറ്റഡ് എം.ഡിയുടെ വാഹനവും പിടികൂടി. കര്‍ട്ടനും ഗവ. കേരള എന്ന ബോര്‍ഡും അനധികൃതമായി വാഹനത്തിലുണ്ടായിരുന്നു.ആദ്യഘട്ടത്തില്‍ 250 രൂപയാണ് പിഴയീടാക്കുന്നത്. പിന്നീട് ലംഘനം ആവര്‍ത്തിച്ചാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. മൂന്ന് ദിവസത്തിനകം സ്റ്റിക്കറുകളും കര്‍ട്ടനും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇവ മാറ്റിയ ശേഷം അതത് ആര്‍.ടി.ഒ ഓഫിസുകളില്‍ വാഹനം ഹാജരാണം.യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടക്കുന്ന പരിശോധനയില്‍ ഇ ചെലാന്‍ വഴിയാണ് പിഴയീടാക്കുന്നത്. സുപ്രീം കോടതി വിധിയുള്ളതിനാല്‍ ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളും പരിശോധിച്ചു. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍ട്ട് അടക്കമുള്ള നിയമലംഘനങ്ങളും പിടികൂടി. ജില്ലയില്‍ ആറ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരും അടങ്ങുന്നതാണ് സംഘം. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…