നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി താരത്തിന് ആദരം നല്‍കുന്നത്.കോട്ടയത്ത് ഇന്ന് ബിരുദദാനച്ചടങ്ങ് നടക്കും. അമേരിക്കയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ചടങ്ങ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് ആണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.ദക്ഷിണേന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കുന്നുണ്ട്. ഇതിനോടകം നാല് പേര്‍ക്ക് വീട് വച്ച് നല്‍കി. നിരവധി പേരുടെ ശസ്ത്രക്രിയാ ചെലവുകള്‍ പൂര്‍ണമായും ട്രസ്റ്റാണ് വഹിച്ചത്. കോവിഡ് കാലത്ത് നിരവധി വീടുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ കൊടുക്കുന്നതിന് ബാല മുന്നിട്ട് ഇറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…