(തൃശൂര്‍)മാള: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ വടമ കുന്നത്തുകാട് ആണ് സംഭവം. കുന്നത്തുകാട് സ്വദേശി 34കാരനായ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൊള്ളലേറ്റ മുപ്പതുകാരിയായ സൗമ്യയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം.കുന്നത്തുകാട്ടിലെ വീട്ടില്‍ വച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. വാക്കുതര്‍ക്കം കൊടുമ്ബിരി കൊണ്ടപ്പോള്‍ വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ സൗമ്യയുടെ ദേഹത്തു കൂടി ഭര്‍ത്താവ് അനൂപ് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…