കൊച്ചി:ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍വെച്ചായിരുന്നു ചടങ്ങ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ടുമാണ് എലീന ധരിച്ചത്. വൈറ്റ് ഷര്‍ടും ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം. ഇന്തോവെസ്റ്റേണ്‍ തീമിലായിരുന്നു വേദി ഒരുക്കിയത്.കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് രോഹിതിന്റെ മാതാപിതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

26/04/2024