ഗുരുവായൂര്‍: കോവിഡ് കാലത്തെ ഇടവേളക്കുശേഷം വിവാഹത്തിരക്കിലമര്‍ന്ന് ക്ഷേത്രനഗരി. 108 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്. 129 എണ്ണം ശീട്ടാക്കിയിരുന്നു. രണ്ടു മാസം മുമ്ബ് തന്നെ 100 വിവാഹങ്ങള്‍ ബുക്ക് ചെയ്തിരുന്നു.എന്നാല്‍, നല്ല മുഹൂര്‍ത്തമുള്ള ദിവസം എന്ന പരിഗണനയില്‍ കൂടുതല്‍ വിവാഹങ്ങള്‍ക്ക് ദേവസ്വം അനുമതി നല്‍കുകയായിരുന്നു. വിവാഹസംഘങ്ങളില്‍ 12 പേര്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ കല്യാണമണ്ഡപങ്ങള്‍ക്ക് മുന്നിലും പ്രധാന നടപ്പന്തലിലും വലിയ തിരക്കുണ്ടായില്ല.എന്നാല്‍, രേഖകള്‍ ഒത്തുനോക്കി വിവാഹ സംഘങ്ങള്‍ക്ക് അനുമതിനല്‍കുന്ന മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തി!!െന്റ തെക്കുഭാഗത്ത് നിയന്ത്രണങ്ങളെല്ലാം താറുമാറായി. വിവാഹച്ചടങ്ങുകള്‍ കാണാനും മൊബൈലില്‍ പകര്‍ത്താനും ബന്ധുക്കളുടെ തിരക്കുമുണ്ടായി. വിവാഹപാര്‍ട്ടികളില്‍ ഗണ്യമായ വിഭാഗം മാസ്‌ക് ധരിച്ചിരുന്നുമില്ല.ക്ഷേത്രത്തില്‍ ദര്‍ശനത്തിനും ഞായറാഴ്ച തിരക്കുണ്ടായി. വെര്‍ച്വല്‍ ക്യൂ വഴിയും ദീപസ്തംഭത്തിന് മുന്നിലും ഭക്തരുടെ നീണ്ടവരിയായിരുന്നു. നഗരം തിരക്കിലമര്‍ന്നതോടെ ഗതാഗത നിയന്ത്രണത്തിനും പൊലീസ് ഏറെ പണിപ്പെട്ടു. ലോക്ഡൗണ്‍ തുടങ്ങിയതോടെ ഇല്ലാതായിരുന്ന ഇന്നര്‍ റിങ് റോഡിലെ വണ്‍വേ ഞായറാഴ്ച വീണ്ടും നടപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…