മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകവേ വിഷയത്തില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ രംഗത്ത്. വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യു ഡി എഫ് അനുഭാവിയാണെന്ന് പറയാനും ഫിറോസ് മറന്നില്ല. കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ നിന്നും ഫിറോസ് കുന്നംപറമ്ബില്‍ മത്സരിക്കുമെന്ന് പ്രചാരണം ഉണ്ടെങ്കിലും യു ഡി എഫും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്ബിലിന്റെ ചിത്രത്തിന് പിന്നാലെ അദ്ദേഹം ജനവധി തേടിയേക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഒതുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരസ്യ ബോര്‍ഡിലായിരുന്നു ഫിറോസ് കുന്നംപറമ്ബിലിന്റെ ചിത്രമുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…