ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവരുടെ കയ്യില്‍ നിന്നും പിടികൂടിയത് നൂറ് രൂപയുടെ മാതൃകയിലുള്ള വ്യാജ നോട്ട് ആണ്. ജില്ലാ നാര്‍ക്കോട്ടിക് പോലിസ് വിഭാഗത്തിന് തമിഴ്നാട്ടില്‍ നിന്നുള്ള കള്ളനോട്ട് സംഘത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. പിന്നീട് കള്ളനോട്ട് സംഘത്തിന്റെ ഇടനിലക്കാരനുമായി പൊലീസ്, ആവശ്യക്കാരന്‍ എന്ന നിലയില്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. മാഫിയ അറിയിച്ചത് മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെനല്‍കാമെന്നായിരുന്നു.തുടര്‍ന്ന് സംഘത്തിന്റെ വിശ്വാസ്യത ആര്‍ജ്ജിച്ച പൊലീസ് ഇവരെ കമ്പമേട്ടിലേയ്ക്ക് വിളിച്ചു വരുത്തി. പോലിസ് ഇവര്‍ക്ക് കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപയും കരുതിയിരുന്നു. എന്നാല്‍ സംഘം പോലിസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു. പണം, വില്‍പ്പനക്ക് എത്തിച്ച പൂക്കള്‍ക്കിടയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് അറിയിച്ചത്. എന്നാല്‍ പണം ഇവിടെ നിന്നും കണ്ടെത്താനായില്ല. വാഹനത്തിന്റെ രഹസ്യ അറിയില്‍ നിന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപയും ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു.അറസ്റ്റിലായത് കോയമ്പത്തൂര്‍ സ്വദേശി, ചുരുളി. ചിന്നമന്നൂര്‍ സ്വദേശി മഹാരാജന്‍, കുമളി സ്വദേശി സെബാസ്റ്റ്യന്‍, കമ്പം സ്വദേശി മണിയപ്പന്‍, വീരപാണ്ടി സ്വദേശി പാണ്ടി, ഉത്തമപാളയം സ്വദേശി സുബ്ബയന്‍ എന്നിവരാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. കൂടാതെ പൊലിസ്, ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…