മലപ്പുറം: മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വയനാട് നിയോജക മണ്ഡലം എംപി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായി വീണ്ടും കേരളത്തില്‍ എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രാഹുല്‍ഗാന്ധി മൂന്ന് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തിയിരുന്നു.രാവിലെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന രാഹുല്‍ഗാന്ധി 11 മണിയോടെ കരിപ്പൂരില്‍ എത്തും. ശേഷം 12 മണിക്ക് വണ്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് റൂം ഉദ്ഘാടനവും 12:50ന് വണ്ടൂരിലെ രാഹുല്‍ ഗാന്ധി നല്‍കുന്ന അഞ്ച് പുതിയ സ്‌കൂള്‍ ബസുകളുടെ ഫ്‌ലാഗ് ഓഫും നടത്തും. ഉച്ചയ്ക്ക് ശേഷം രാഹുല്‍ഗാന്ധി നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫ് കണ്‍വന്‍ഷനുകളിലും പങ്കെടുക്കും.നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് നല്‍കുന്ന പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ ഉദ്ഘാടനവും നടത്തും. വൈകുന്നേരത്തോടെ മലപ്പുറം ജില്ലയില്‍ നിന്ന് റോഡ് മാര്‍ഗം വയനാട് ജില്ലയിലേക്ക് പുറപ്പെടും. 28ന് രാവിലെ വയനാട് ജില്ലയില്‍ വിവിധ ആളുകളുമായി ചര്‍ച്ച നടത്തുകയും ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുകയും ചെയ്യും. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി 28ന് വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…