കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍, ബിഗ്‌ബോസ് തുടങ്ങിയ റിയലിറ്റി ഷോകളില്‍ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി ഗാനമേള സദസുകളില്‍ പാടിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്.2008 ല്‍ സ്റ്റാര്‍ സിങര്‍ ഷോയിലൂടെയാണ് തന്റെ മികവ് ലോകം അറിയുന്നത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു.പിന്നീട് കാലങ്ങള്‍ക്ക് ശേഷം 2020 സീസണിലാണ് സോമദാസ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയത്. എന്നാല്‍, ഷോയില്‍ അധികം പൂര്‍ത്തിയാക്കും മുമ്ബ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്. വിദേശത്തു നിരവധി സ്റ്റേജ് ഷോകളില്‍ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. ു.കൊല്ലം സെന്റ്. ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം.’വിവാഹിതനാണെങ്കിലും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023