പത്തനംതിട്ട: അടൂരില്‍ ഏഴുവയസുകാരനെ മദ്യലഹരിയില്‍ പിതാവ് ക്രൂരമായി പീഡിപ്പിച്ചു. ചട്ടുകം ചൂടാക്കി കുട്ടിയുടെ വയറിലും പാദങ്ങളിലും പൊള്ളിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. പിതാവ് ശ്രീകുമാറിനെ അടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.മകനോട് പഠിക്കണമെന്ന് പറഞ്ഞാണ് ശ്രീകുമാര്‍ വീട്ടില്‍ നിന്ന് പോയത്.തിരിച്ചെത്തി പഠിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് കുട്ടി പറഞ്ഞതോടെ ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു.ജനുവരി 30ന് ആയിരുന്നു സംഭവം. കുട്ടിയുടെ അമ്മ പറഞ്ഞതോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസിലും ശിശുക്ഷേമ കേന്ദ്രത്തിലും വിവരമറിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…