കാഞ്ഞങ്ങാട്: ഓട്ടോയുടെ മടക്കയാത്രയില്‍ വാങ്ങിയിരുന്ന ചാര്‍ജ്ജ് ഇരട്ടിയാക്കി കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍. ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലേക്ക് 20 രൂപയാണ് പുതിയ നിരക്ക്. തിങ്കളാഴ്ച വരെ 10 രൂപയായിരുന്നു ചാര്‍ജ്ജ്. പുതുക്കിയ നിരക്ക് പ്രകാരം 10 രൂപയ്ക്ക് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് വരെ മാത്രമേ സഞ്ചരിക്കാനാകൂ. പിന്നീട് പുതിയകോട്ടയ്ക്കോ കോട്ടച്ചേരിയിലേക്കോ വരണമെങ്കില്‍ 10 രൂപ അധികം നല്‍കണം. ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാര്‍ ബസ് വരാന്‍ താമസിച്ചാല്‍ മൂന്നും നാലും പേര്‍ ഒരുമിച്ച് ഓട്ടോയില്‍ കയറും. അങ്ങനെ കയറുന്നവരോട് തലയൊന്നിന് 20 രൂപ വാങ്ങിയാല്‍ ഒരു വരവില്‍ തന്നെ ഓട്ടോ ഡ്രൈവറുടെ കീശയില്‍ 80 രൂപ എത്തും. കാഞ്ഞങ്ങാട് നിന്നും മാവുങ്കാലിലേക്ക് പോകുമ്‌ബോഴും നിരക്കില്‍ ഇതേ രീതിയിലാണ് വര്‍ദ്ധനവ്. എന്നാല്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഇത്തരമൊരു വര്‍ദ്ധനവിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് നേതാവ് കാറ്റാടി കുമാരന്‍ പറഞ്ഞു. ഓട്ടോറിക്ഷ പൊതു വാഹനമാണ് . അതുകൊണ്ടു തന്നെ വാടകനിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണ്.ഡ്രൈവര്‍മാര്‍ക്ക് സ്വന്തം നിലയില്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കേ ഇന്നലെ മുതല്‍ നടപ്പിലായ വര്‍ദ്ധനവ് ആരുടെ ഉത്തരവാദിത്വമാണെന്ന് യാത്രക്കാര്‍ ചോദിക്കുന്നു. ഡ്രൈവര്‍മാര്‍ മുന്‍കൂട്ടി പറഞ്ഞുകൊണ്ടു തന്നെയാണ് യാത്രക്കാരെ ഓട്ടോയില്‍ കയറ്റുന്നത്. അത്യവശ്യമായി എത്തേണ്ടതിനാല്‍ യാത്രക്കാര്‍ വലിയ തര്‍ക്കത്തിനൊന്നും നില്‍ക്കുന്നില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വാടകയെചൊല്ലി തര്‍ക്കങ്ങള്‍ പതിവാകുമെന്നാണ് മനസിലാക്കുന്നത്. അതേസമയം ഓട്ടോ റിക്ഷകള്‍ ഈ രീതിയില്‍ ട്രിപ്പ് അടിക്കുന്നത് തന്നെ നിയമവിരുദ്ധമാണെന്നും ത്രൈ മാസ നികുതിയായി മുപ്പത്തിഅയ്യായിരത്തിലേറെ രൂപ അടക്കുന്ന ബസുടമകളും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…