ചെന്നൈ:തമിഴ്നാട്ടില്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 17 കാരി തീകൊളുത്തി മരിച്ച നിലയില്‍. വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ യുവതിയെയാണ് വെള്ളിയാഴ്ച തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശിവകാശിയിലെ സര്‍കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടത്.മിസ് കോള്‍ വഴിയാണ് 17 കാരിയും കോവില്‍പ്പടി സ്വദേശിയായ 21 വയസുള്ള വിക്കി എന്ന് വിളിക്കുന്ന വെങ്കിടേഷും തമ്മില്‍ പരിചയപ്പെടുന്നത്. കുറച്ചുമാസങ്ങള്‍ക്കിടയില്‍ തന്നെ ഈ ബന്ധം വളര്‍ന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി പറയുന്നത്. പിന്നീട് ഈ വാഗ്ദാനത്തില്‍ പിന്‍മാറിയ വെങ്കിടേഷ് പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൂട്ടുകര്‍ക്കും മറ്റും അയച്ചുനല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നത്.ശിവകാശി മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് പതിനേഴുകാരിയുടെ മൊഴി എടുത്തത്. തന്റെ മരണമൊഴിയില്‍ കാമുകന്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ശിവകാശി ടൗണ്‍ പൊലീസ് വെങ്കിടേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…