ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്തത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വനരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ ഒന്നും തന്നെ നിരത്തിലില്ല. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.വയലാര്‍ ആശാരിപ്പറമ്ബില്‍ രാഹുല്‍ ആര്‍. കൃഷ്ണയാണ് വെട്ടേറ്റ് മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നാഗംകുളങ്ങരയില്‍ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.ചൊവ്വാഴ്ച വയലാറില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ബക്കറ്റ് പിരിവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ രാഹുല്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…