കോട്ടയം: സി.എം.എസ് കോളജിന് ഇനി തിയറ്ററിന്റെ പ്രൗഢിയും. സിനിമ പഠനമില്ലാത്ത ആദ്യ കാമ്ബസെന്ന പെരുമയും ഇനി സി.എം.എസിന് സ്വന്തം. വിഷയങ്ങള്‍ കണ്ടുപഠിക്കാനും ചര്‍ച്ച ചെയ്യാനും ലക്ഷ്യമിട്ട് നിര്‍മാണം ആരംഭിച്ച മള്‍ട്ടിപ്ലക്‌സ് എജുക്കേഷനല്‍ തിയറ്റര്‍ പൂര്‍ത്തിയായി. അടുത്തയാഴ്ച തിയറ്ററിന്റെ ഉദ്ഘാടനം നടക്കും.86 സീറ്റുള്ള എ.സി തിയറ്ററിന്റെ അകത്തളം സാധാരണ തിയറ്ററിന് സമാനമാണ്. നീല വെളിച്ചം നിറയുന്ന ഹാളില്‍ ചുവന്ന പരവതാനി, ചുവന്ന കുഷ്യനുള്ള കസേരകള്‍ എന്നിവ നിരന്നുകഴിഞ്ഞു.കോളജിലെ ഒരു ഹാള്‍ പരിഷ്‌കരിച്ച് ലൈറ്റിങ്, ഇന്റീരിയര്‍, െപ്രാജക്ഷന്‍ എന്നിവ ഒരുക്കിയാണ് തിയറ്ററാക്കിയിരിക്കുന്നത്. ‘റൂസ’ പദ്ധതിയില്‍നിന്ന് അനുവദിച്ച 30 ലക്ഷം ഉപയോഗിച്ചായിരുന്നു നിര്‍മാണം.ചര്‍ച്ചകള്‍ നടത്താനുള്ള മിനി കോണ്‍ഫറന്‍സ് ഹാളും ഇതിനൊപ്പമാണ്. സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അല്ലെങ്കില്‍ ലോകഭാഷയില്‍ ആ കഥകള്‍ കേന്ദ്രീകരിച്ച് ചിത്രീകരിച്ച സിനിമകള്‍ ഒന്നിച്ചിരുന്ന് കാണുമ്‌ബോള്‍ പുതിയ പഠനവഴിയാകും തുറന്നിടുകയെന്ന് കോളജ് അധികൃതര്‍ പറയുന്നു.ലോക്ഡൗണ്‍ കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് വഴിമാറിയതാണ് ‘തിയറ്റര്‍’ നിര്‍മിക്കാന്‍ തീരുമാനമെടുത്തതെന്ന് കോളജ് അധികൃതര്‍ പറയുന്നു. കോളജിനെക്കുറിച്ചുള്ള ‘ക്രാഡില്‍ ഓഫ് മോഡേണിറ്റി ഹിസ്റ്ററി ഓഫ് സി.എം.എസ് കോളജ്’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാവും ഉദ്ഘാടനം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…