തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്ബൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്ബൂതിരി പാരമ്ബര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു..1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലിലാണ് വിഷ്ണുനാരായണന്‍ നമ്ബൂതിരി ജനിച്ചത്. തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തില്‍ അവതരിപ്പിക്കാന്‍ മലയാള സാഹിത്യത്തിന്റെ ഈ കാരണവര്‍ക്ക് കഴിഞ്ഞിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്..വേദങ്ങള്‍ക്കും സംസ്‌കൃതസാഹിത്യത്തിനും ഒപ്പം യുറോപ്യന്‍ കവിതളടക്കമുള്ള ആഗോള സാഹിത്യത്തിന്റെ പരപ്പില്‍ നിന്നാണ് വിഷ്ണുനാരായണന്‍ നമ്ബൂതിരി സൃഷ്ടികള്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ ‘ഉജ്ജയനിയിലെ രാപ്പകലുകള്‍’, ‘ഇന്ത്യയെന്ന വികാരം’ തുടങ്ങിയ കവിതകളൊക്കെ കാളിദാസ ദര്‍ശനങ്ങള്‍ പ്രകടമായിരുന്നുകോഴിക്കോട്, കൊല്ലം, പട്ടാമ്ബി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ്, തലശ്ശേരി എന്നിങ്ങനെ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജോലിചെയ്തു. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നു വകുപ്പ് അധ്യക്ഷനായി വിരമിച്ചതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചു.മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളില്‍ നിറയുമ്‌ബോള്‍ത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകള്‍ പങ്കുവെക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം.സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. അസാഹിതീയം, കവിതയുടെ ഡിഎന്‍എ, അലകടലും നെയ്യാമ്ബലും എന്നീ നിരൂപണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…