തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം. കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി.മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ കേരളത്തില്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സ്വകാര്യ കമ്ബനിക്ക് സര്‍ക്കാര്‍ ടെന്‍ഡര്‍ നല്കി. ഒരു പരിശോധനയ്ക്ക് 448 രൂപയായിരിക്കും ചാര്‍ജ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ഇത്രയും ചെറിയ ചാര്‍ജ്ജിന് ലഭ്യമാകുമ്ബോള്‍ പരിശോധന നടത്താന്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലം വൈകുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍
കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…