തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്ബ് എക്‌സിറ്റ് മീറ്റിംഗ് മിനുട്ട്‌സ് സിഎജി സര്‍ക്കാറിന് അയച്ചില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് രേഖകള്‍. ഇതോടെ കിഫ്ബി വിവാദത്തില്‍ ധനമന്ത്രിയും സര്‍ക്കാറും വെട്ടിലായിരിക്കുകയാണ്.ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിന്റെ മിനുട്‌സ് സര്‍ക്കാറിന് അയച്ചെന്ന് സിഎജി അറിയിച്ചു. അതേ സമയം മിനുട്ട്‌സ് ഒപ്പിട്ട് സര്‍ക്കാര്‍ തിരിച്ചയച്ചില്ലെന്നും സിഎജി വ്യക്തമാക്കി.കരട് റിപ്പോര്‍ട്ട് തയ്യാറാക്കി അന്തിമ റിപ്പോര്‍ട്ടിന് തൊട്ടുമുമ്ബാണ് സര്‍ക്കാര്‍ പ്രതിനിധികളും സിഎജി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എക്‌സിറ്റ് മീറ്റിംഗ്. മീറ്റിംഗ് മിനുട്ട്‌സ് പിന്നാലെ സര്‍ക്കാറിന് അയക്കും. സര്‍ക്കാര്‍ പരിശോധിച്ച് ഒപ്പിട്ട് തിരിച്ചു നല്‍കും. എന്നാല്‍ കിഫ്ബിയെ കുറിച്ചു പരിശോധിച്ച സിഎജി എക്‌സിറ്റ് റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന ആരോപണമാണ് ധനമന്ത്രി തുടക്കം മുതല്‍ ഉന്നയിച്ചത്.സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തിരപ്രമേയ ചര്‍ച്ചക്കിടെ മിനുട്ട്‌സ് അയച്ചെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ കാണിക്കാന്‍ ഐസക് വെല്ലുവിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…