കൊച്ചി: മാധ്യമസ്ഥാപനത്തിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വൈറ്റില പൊന്നുരുന്നിയിലുള്ള മംഗളം ദിനപത്രത്തിന്റെ കൊച്ചി യൂനിറ്റ് ഓഫിസിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്.ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. സ്ഥലത്തെത്തിയ കടവന്ത്ര എസ്.ഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ മട്ടാഞ്ചേരി കരുവേലിപ്പടി ലിമാഹൗസില്‍ അഖില്‍ ഉസാം (28), എരമല്ലൂര്‍ പൊഴിയില്‍ വീട്ടില്‍ മുഹമ്മദ് റാഫി (32) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രകോപനമില്ലാതെയാണ് ഇവര്‍ അതിക്രമിച്ചു കയറിയതെന്ന് ഓഫിസിലുണ്ടായിരുന്നവര്‍ പറഞ്ഞു.വനിത മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കുനേരെ അസഭ്യവര്‍ഷവും നഗ്‌നത പ്രദര്‍ശനവും നടത്തുകയും ചെയ്തു. ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിനുനേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…