എറണാകുളം: ജില്ലയിലെ 25 ട്രാന്‍സ് ജന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ മുവാറ്റുപുഴയിലെ സംരഭകയും ട്രാന്‍സ്ജന്ററും ആയ സേതു പാര്‍വ്വതിക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.ജില്ലയില്‍ ഈ വര്‍ഷം 63 ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായിട്ടുണ്ട് . കൂടാതെ 6 ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും , 6 പേര്‍ക്ക് ഹോസ്റ്റല്‍ ഫീസും നല്‍കി. 16 പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്കും, 16 പേര്‍ക്ക് ശസ്ത്രക്രിയാനന്തര തുടര്‍ ശ്രദ്ധക്കുള്ള സഹായവും നല്‍കി. സ്വയം തൊഴില്‍ തുടങ്ങാനായി 12 പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.2020 ല്‍ നിലവില്‍ വന്ന ട്രാന്‍സ് ജന്റര്‍ വ്യകതികളുടെ സംരക്ഷണനിയമപ്രകാരം ഇനിയും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് transgender.dosje.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.The post ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…