തിരുവന്തപുരം : ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി പദവിയിലേക്ക് തിരികെ വരണമെന്ന് സിപിഎം നേതൃത്വം.. കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുളളിലെ പൊതുവികാരം. എ വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുളളിലുണ്ടായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുളള സാദ്ധ്യത സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്നത്.കോടിയേരി തിരികെയെത്തിയാല്‍ എം വിജയരാഘവന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വി. എസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്ബുഴയിലാകും രാഘവന്‍ ജനവിധി തേടുക. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, സീറ്റ് വിഭജനവും ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളും, ആര്‍ക്കൊക്കെ ഇളവ് നല്‍കണം എന്നതും യോഗം ചര്‍ച്ച ചെയ്യും. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതുവരെയുളള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…