ലോകത്തിലെ ഏറ്റവും വലിയ എണ്ണസംഭരണ കേന്ദ്രങ്ങളിലൊന്നാണ് ഫുജൈറ. വിവിധ കമ്ബനികളാണ് എണ്ണ സംഭരണ മേഖലയില്‍ ഇവിടെ നിക്ഷേപമിറക്കിയിട്ടുള്ളത്. തുടക്കത്തില്‍ അഞ്ചു ദശലക്ഷം ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുണ്ടായിരുന്നത് ഇപ്പോള്‍ ഏകദേശം 15 ദശലക്ഷം ക്യുബിക് മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ മൂന്നാം ഘട്ടം കുഴിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഫുജൈറ. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ബ്രൂജ് പെട്രോളിയം & ഗ്യാസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനി സാധ്യതാ പഠനം തുടങ്ങി. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉപയോഗിച്ച അതേ സവിശേഷതകള്‍ അനുസരിച്ച് നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മൂന്നാം ഘട്ടവും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ത്തിയാവുമ്‌ബോള്‍ ഏകദേശം 22 ദശലക്ഷം ബാരല്‍ എണ്ണ ശേഖരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. കൂടുതല്‍ എണ്ണ കൂടുതല്‍ സുരക്ഷിതമായി സംഭരിക്കുന്നതിന് വേണ്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗര്‍ഭ ഓയില്‍ സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണവും ഫുജൈറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭനിരപ്പിന് താഴെയായി 14 ദശലക്ഷം ബാരല്‍ വീതം ശേഷിയുള്ള മൂന്ന് ഭൂഗര്‍ഭ സംഭരണ കേന്ദ്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ഈ തന്ത്രപ്രധാനമായ ഓയില്‍ സ്‌റ്റോറേജ് സൗകര്യം വരുന്നതോടെ വന്‍ വ്യാപാരവാണിജ്യ സാധ്യതകളാണ് തുറന്ന് കിട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…