ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാകില്ല. പ്രത്യേക വിമാനസര്‍വിസുകള്‍ തുടരുകയും ചെയ്യും. തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായുള്ള അന്താരാഷ്ട്ര സര്‍വിസുകളായിരിക്കും അനുവദിക്കുക.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിമാനസര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചെങ്കിലും അന്താരാഷ്ട്ര വിമാനസര്‍വിസുകള്‍ക്ക് ഇളവ് അനുവദിച്ചിരുന്നില്ല. പകരം വന്ദേഭാരത് മിഷന്‍ ആരംഭിക്കുകയായിരുന്നു. ആഭ്യന്തര വിമാനസര്‍വിസുകള്‍ പിന്നീട് പുനരാരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊവിഡ് പ്രതിസന്ധി; കുവൈറ്റില്‍ അടച്ചു പൂട്ടിയത് 50 ലോണ്‍ഡ്രി കമ്ബനികള്‍

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോണ്‍ഡ്രി കമ്ബനി…