മുക്കം: കിടപ്പുരോഗികളെ സഹായിക്കാനായി മുക്കത്തുകാര്‍ വിളമ്ബിയ സ്നേഹബിരിയാണിയിലൂടെ മിച്ചം ലഭിച്ചത് 53.54 ലക്ഷം രൂപ. ‘നിലച്ചുപോവരുത്, പാലിയേറ്റിവ് കെയര്‍’ എന്ന സന്ദേശവുമായി മുക്കം ഗ്രെയ്സ് പാലിയേറ്റിവ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് നാട്ടുകാരുടെയും പ്രവാസികളുടെയും സ്നേഹകാരുണ്യത്തി!!െന്റ മാതൃകയായി. ബിരിയാണി ചലഞ്ച് നാട് ഏറ്റെടുത്ത് ഏഷ്യയിലെ വലിയ കൂട്ടായ്മയായെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.ബിരിയാണി വില്‍പനയിലൂടെ 36,04,800 രൂപയും സംഭാവന ഇനത്തില്‍ 25,76,821 രൂപയും സമാഹരിച്ചു. ജിദ്ദയില്‍ മുക്കം ഏരിയ കൂട്ടായ്മ 5,55,555 രൂപയും യു.എ.ഇ കൂട്ടായ്മ 4,60,000 രൂപയും സമാഹരിച്ചുനല്‍കി. എല്ലാ ചെലവുകള്‍ക്കും ശേഷം 53,54,307 രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മിച്ചംവെക്കാന്‍ സാധിച്ചു.ചെയര്‍മാന്‍ പി.കെ. ഷരീഫുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ ബക്കര്‍ കളര്‍ ബലൂണ്‍, പബ്ലിസിറ്റി ചെയര്‍മാന്‍ എ.സി. നിസാര്‍ ബാബു, കണ്‍വീനര്‍ മുഹമ്മദ് കക്കാട്, ചീഫ് പ്രോഗ്രാം കോഓഡിനേറ്റര്‍ ടി.പി. അബൂബക്കര്‍, ഓണ്‍ലൈന്‍ മീഡിയ കണ്‍വീനര്‍ എന്‍. ശശികുമാര്‍, നസീബ് ഉള്ളാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Click To Comment