ബെംഗളൂരു: ചൊവ്വാഴ്ച നിയുക്ത ആശുപത്രിക്കുപകരം വീട്ടില്‍ കോവിഡ് -19 വാക്‌സിന്‍ കുത്തിവച്ചതിനെ തുടര്‍ന്ന് സംസ്ഥാന കാര്‍ഷിക മന്ത്രി ബി സി പാട്ടീല്‍ വിവാദത്തില്‍.അറുപത്തി നാല്കാരനായ പാട്ടീല്‍, ഭാര്യ എന്നിവര്‍ക്ക് ഹവേരി ജില്ലയിലെ ഹിരേക്കൂര്‍ വസതിയില്‍ വച്ചാണ് വാക്സിന്‍ സ്വീകരിച്ചത്. പ്രോട്ടോക്കോളില്‍ ഇത് അനുവദനീയമല്ലെന്നും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.മന്ത്രിക്കും ഭാര്യ വനജയ്ക്കും ബെംഗളൂരുവില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഹിരേക്കൂര്‍ വസതിയില്‍ വച്ചാണ് വാക്‌സിനേഷന്‍ നല്‍കിയത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളിലുള്ളവര്‍ക്കും വാക്സിനേഷന്‍ നല്‍കിതുടങ്ങിയ രണ്ടാം ദിവസമാണ് ഇവര്‍ വാക്സിനേഷന്‍ എടുത്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ പാട്ടീലിന് കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. വാക്സിനേഷന്‍ എടുക്കുന്ന ചിത്രം മന്ത്രി സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം വിവാദമായത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു

15 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം നമ്പര്‍ ആഗോള പ്രധാന അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്…