കൊച്ചി: ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്.കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു.1921ലെ മലബാര്‍ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമയുടെ പേരില്‍ നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.താരത്തിനും കുടുംബത്തിനുമെതിരെ വളരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടന്നത്.വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ചിലരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അട്ടപ്പാടി ആദിവാസി ഊരുകളില്‍ വൈദ്യുതി ; കുടുംബങ്ങള്‍ക്ക് ആശ്വാസം

അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്തിച്ചു. സോളാര്‍ ലൈറ്റിനെ ആശ്രയിച്ച് ക…