വര്‍ക്കല: വര്‍ക്കല വെട്ടൂര്‍ വലയന്റകുഴി റോഡരികിലെ കുറ്റിക്കാട്ടില്‍ 20 ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് ഓട്ടോറിക്ഷയിലാണ് ചാക്കുകെട്ടുകള്‍ എത്തിച്ച് വലിച്ചെറിഞ്ഞതെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തുകയും ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്ന് നശിപ്പിച്ച് കളയാനായി എല്‍പ്പിച്ച അരിയാണിതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ റേഷന്‍ കടയില്‍ നിന്നുള്ള അരിയാണ് ഉപേക്ഷിക്കപ്പെട്ടതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍തന്നെ ചാക്ക് കെട്ടുകള്‍ തിരികെ എടുത്തുകൊണ്ടുപോയി. ഇത് റേഷനരിയാണോ എന്ന് കണ്ടെത്താന്‍ പൊലീസ് സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്കയയ്ക്കുമെന്നും പരിശോധനാഫലം കിട്ടിയശേഷം കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു; കൊല്ലത്ത് എം.മുകേഷും കാസര്‍ഗോഡ് എം.എല്‍ അശ്വിനിയും പത്രിക നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരം…